ad
Deshabhimani

ടിസിഎസ്‌ വിവാദം: നിദാ ഖാനെ സസ്‌പെൻഡ്‌ ചെയ്‌തു

tcs nashik
വെബ് ഡെസ്ക്

Published on Apr 18, 2026, 07:43 AM | 1 min read

നാസിക്‌ : മഹാരാഷ്‌ട്രയിലെ നാസിക്‌ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്‌) മതമാറ്റ, ലൈംഗിക പീഡനവിവാദത്തിൽ മുഖ്യപ്രതിയെന്ന്‌ പൊലീസ്‌ പറയുന്ന എച്ച്‌ ആർ മാനേജർ നിദാ ഖാനെ കഴിഞ്ഞയാഴ്‌ച സസ്‌പെൻഡ്‌ ചെയ്‌തതായി റിപ്പോർട്ട്‌. നിദയുടെ പേരിൽ കേസെടുത്തതിനാലും കമ്പനിയിലുണ്ടായ പ്രശ്‌നങ്ങൾ മാൻേജ്‌മെന്റിനെ അറിയിക്കുന്നതിൽ വീഴ്‌ചയുണ്ടായതിലുമാണ്‌ നടപടി എന്നാണ്‌ റിപ്പോർട്ടുകൾ. ഒമ്പതിനാണ്‌ ഇവരെ് സസ്‌പെൻഡ്‌ ചെയ്‌തത്‌. കേസെടുത്തിന്‌ പിന്നാലെ ഒളിവിൽ പോയ നിദ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. താൻ ഗർഭിണിയാണെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ കോടതിയെ സമീപിച്ചത്‌.


എന്നാൽ നിദ ഖാൻ എച്ച്ആർ മാനേജരല്ലെന്നും റിക്രൂട്മെന്റ് ചുമതലകൾ നൽകിയിട്ടില്ലെന്നും ഫോൺ വഴി മാർക്കറ്റിങ് നടത്തുന്ന ടെലികോളർ ജീവനക്കാരിയാണെന്നുമാണ് ടിസിഎസ് പറയുന്നത്. നിദ ഉൾപ്പെടെ 8 പേർക്കെതിരെയാണു കേസെടുത്തിട്ടുള്ളത്. ടീം ലീഡർമാർ ഉൾപ്പെടെ 6 പുരുഷൻമാരും ഓപ്പറേഷൻസ് വിഭാഗത്തിലെ ഒരു സ്ത്രീയും നേരത്തേ അറസ്റ്റിലായിരുന്നു. കേസുകൾക്കു പിന്നാലെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ജീവനക്കാർക്ക് വർക് ഫ്രം ഹോം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home