Deshabhimani

print edition 'ദിമാഗി നക്സൽ' വീണ്ടും; ലക്ഷ്യം പ്രതിപക്ഷം

Narendra Modi Speech
വെബ് ഡെസ്ക്

Published on Nov 10, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ദിമാഗി നക്‌സൽ (ബ‍ൗദ്ധിക നക്‌സൽ) പരാമർശം ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നത്‌ പ്രതിപക്ഷപാർടികളെ. എതിർപ്പുയർത്തുന്നവർക്കുനേരെ രണ്ടാംതവണയാണ്‌ മോദി വിവാദ പദപ്രയോഗം നടത്തുന്നത്‌. പ്രതിപക്ഷത്തെ നക്‌സലുകളെപ്പോലെ നേരിടണമെന്ന്‌ ജനാധിപത്യ രാഷ്‌ട്രത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആഹ്വാനം ചെയ്യുന്നത്‌ അങ്ങേയറ്റം അപകടകരമാണ്‌.


ആയുധമേന്തി കലാപം നടത്തുന്ന നക്‌സലുകളും സമാധാനപരമായി വിയോജിക്കുന്നവരും ഒന്നാണെന്ന പ്രതീതീ പരത്തുകയും അവരെ ഒറ്റപ്പെടുത്തി വേട്ടയാടാൻ ദേശസുരക്ഷയെ ചൂഷണം ചെയ്യുകയുമാണ്‌ മോദിയും ആർഎസ്‌എസും. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന രാഷ്‌ട്രീയപാർടികളെ ദിമാഗി നക്‌സൽ എന്ന്‌ വിളിക്കുന്നതിലൂടെ ഏകകക്ഷി ഭരണത്തെ ന്യായീകരിക്കുകയാണ്‌ ബിജെപി.


നീറ്റ്‌ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ സമരം നടത്തുന്ന പ്രതിപക്ഷത്തെയും ഇതേ പദത്താൽ ആക്ഷേപിക്കുകയാണ്‌ കേന്ദ്രസർക്കാർ. പ്രതിപക്ഷ ശബ്‌ദത്തെ രാഷ്‌ട്രസുരക്ഷയുമായി കൂട്ടിക്കലർത്തി പ്രത്യയശാസ്ത്ര ശത്രുവിനെ സൃഷ്ടിക്കാൻ ബോധപൂർവ ശ്രമമാണ്‌ മോദിയുടേത്‌.


ദീപാവലിദിനത്തിൽ ബസ്‌തറിൽ സുരക്ഷാസേനകളെ അഭിസംബോധന ചെയ്യവേയാണ്‌ മോദിയുടെ പരാമർശം. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ്‌ വിദ്വേഷവാക്ക്‌ മോദി ആദ്യമായി ഉപയോഗിച്ചത്‌. വനങ്ങളിൽനിന്ന് സായുധ നക്സലുകളെ തുരത്താൻ സാധിച്ചെങ്കിലും ചിലർ നിയമപരവും സാംസ്‌കാരികവുമായ മേഖലകളിൽ ‘ദിമാഗി നക്സലിസം' പ്രചരിപ്പിക്കുകയാണെന്നായിരുന്നു ചെങ്കോട്ടയിൽ പറഞ്ഞത്‌. ദീപാവലി ദിവസത്തിൽ പരിധി ലംഘിച്ചു. രാഷ്‌ട്രീയ പാർടികളിലും ഇക്കൂട്ടർ നുഴഞ്ഞുകയറിയെന്നും അവരെ കണ്ടെത്തി പരാജയപ്പെടുത്തി രാജ്യത്തെ സുരക്ഷിതമാക്കണമെന്നുമാണ്‌ ബസ്‌തറിലെ പ്രസംഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home