നാഗ്‌പുർ കലാപം ആസൂത്രിതം : സിപിഐ എം

ന്യൂഡൽഹി : നാഗ്‌പുരിലെ വർഗീയ കലാപവും ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളും ഭരണപരാജയം മറയ്ക്കാൻ ബിജെപി സർക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വർഗീയ അജൻഡ നടപ്പാക്കാനാണ് ഫഡ്‌നാവിസ് സർക്കാരിന്റെ ശ്രമം.
ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി മന്ത്രിമാരുടെ നേതൃത്വത്തിൽതന്നെ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം അപലപനീയമാണ്. ആക്രമണങ്ങളിലേക്ക് കടക്കാതെ ജനങ്ങൾ സംയമനം പാലിക്കണം. സാമൂഹിക അന്തരീക്ഷം തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്തണം–- സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
0 comments