മൈസൂരു ബസ് അപകടം: ഡ്രൈവർ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ. അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ബസ് ഡ്രൈവർ റിയാസിനെ ചന്നപട്ടണ ട്രാഫിക് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രാമനഗര ജില്ലയിലായിരുന്നു അപകടം.
കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 43 യാത്രക്കാരുമായി പോയ ബസ് അമിതവേഗതയിൽ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൈവരിയിലെ ലോഹ ദണ്ഡുകൾ ബസ്സിനുള്ളിലേക്ക് തുളച്ചുകയറി ഇടതുവശത്തിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
Related News
എതിരെ വന്ന വാഹനത്തെ ഒഴിവാക്കാൻ ശ്രമിച്ചതാണെന്ന് ഡ്രൈവർ ആദ്യം അവകാശപ്പെട്ടെങ്കിലും, ഇയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശികളായ അബ്ദുൾ, അലെയ്ൻ എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
സംഭവസ്ഥലം സന്ദർശിച്ച എസ്പി ആർ ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നിലവിൽ ചന്നപട്ടണ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










0 comments