ഗാർഹിക പീഡനം; മഹാരാഷ്ട്രയിൽ മന്ത്രിയുടെ പിഎയുടെ ഭാര്യ ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയുടെ പേഴ്സണല്‍ അസിസ്റ്ററ്റിന്‍റെ ഭാര്യയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന മൃഗസംരക്ഷണ-പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയുടെ പിഎ അനന്ത് ഗാർജെയുടെ ഭാര്യ ഗൗരി പാൽവെയെയാണ് ശനിയാഴ്ച വൈകുന്നേരം വെർളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വർഷം ഫെബ്രുവരിയിലാണ് ഇവർ വിവാഹിതരായത്. ഗൗരി പാൽവെ നഗരസഭയുടെ കീഴിലുള്ള കെഇഎം ആശുപത്രിയിലെ ദന്തൽ വിഭാഗം ഡോക്ടറാണ്. മരണത്തിന് പിന്നാലെ ഗൗരിയുടെ കുടുംബം അനന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഭർത്താവിൻ്റെ പീഡനവും ഉപദ്രവവുമാണ് ഗൗരിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പൊലീസിനെ സമീപിച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ആത്മഹത്യയ്ക്ക് പിന്നിൽ ഗാർഹിക പ്രശ്നങ്ങളാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.









0 comments