പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് 21 കാരൻ മരിച്ചു

പ്രതീകാത്മക ചിത്രം
മുംബൈ: പാളം മുറിച്ചുകടക്കുന്നതിനിടെ ലോക്കൽ ട്രെയിനിടിച്ച് 21 കാരന് ദാരുണാന്ത്യം. മുംബൈയിലെ ഭാണ്ഡൂപ് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സംഭവം. മുളുണ്ട് കോളനിയിലെ അമർ നഗർ സ്വദേശിയായ സാഹിൽ തിതെയാണ് മരിച്ചത്. നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനായി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം കാഞ്ചുർമാർഗ് സ്റ്റേഷനിലെ റിലേ മുറിയിലുണ്ടായ തീപിടിത്തം സിഗ്നൽ സംവിധാനത്തെ തകരാറിലാക്കിയിരുന്നു. ഇതേതുടർന്ന് പ്രധാന ലൈനിലെ ട്രെയിൻ സർവീസുകൾ വ്യാപകമായി തടസപ്പെട്ടിരുന്നു. നാലു മണിക്കൂറോളമാണ് സർവീസുകൾ തടസപ്പെട്ടത്. ഇതോടെ നിരവധി യാത്രക്കാരും ദുരിതത്തിലായി. വൈകുന്നേരത്തോടെയാണ് സർവീസുകൾ പുനഃസ്ഥാപിച്ചത്.









0 comments