ലുധിയാനയിൽ ബഹുനില കെട്ടിടം തകർന്നുവീണു; ആറ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

PHOTO CREDIT: X
ചണ്ഡീഗഢ്: ലുധിയാനയിൽ ബഹുനില കെട്ടിടം തകർന്നുവീണു. ആറ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഫോക്കൽ പോയിന്റ് പ്രദേശത്താണ് സംഭവം. ഏതാനും പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ ജതീന്ദർ ജോർവാൾ പറഞ്ഞു. ഇതുവരെ ആരുടേയും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോക്കൽ പോയിന്റ് പോലീസ് സംഘവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.










0 comments