print edition മുല്ലപ്പെരിയാർ വിദഗ്‌ധസമിതി; കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് പിൻവലിക്കണം: ജോൺ ബ്രിട്ടാസ്


സ്വന്തം ലേഖകൻ
Published on Jun 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധനയ്‌ക്കായി രൂപീകരിച്ച സ്വതന്ത്ര വിദഗ്‌ധസമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി ഒഴിവാക്കിയ നടപടിയിൽ കടുത്ത പ്രതിഷേധമറിയിച്ച് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ്.
ഇതുസംബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടിലിന് കത്ത് നൽകി. സംസ്ഥാനവുമായി കൂടിയാലോചന നടത്താതെയാണ് കേരള പ്രതിനിധി ടി കെ ശിവരാജനെ സമിതിയിൽനിന്ന് നീക്കിയത്. നൂറ്റാണ്ട് പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കുന്ന സമിതിയിൽ കേരളത്തിന്റെ വാദം അവതരിപ്പിക്കാൻ ആകെയുണ്ടായിരുന്ന പ്രതിനിധിയെയാണ് ഒഴിവാക്കിയത്.
അണക്കെട്ടിന്റെ സുരക്ഷ കേരളത്തിലെ ലക്ഷകണക്കിനുപേരെ ബാധിക്കുന്ന കാര്യമാണ്. കൂടിയാലോചന നടത്താതെയെടുത്ത തീരുമാനം പുനഃപരിശോധിക്കണം. വിദഗ്ധ സമിതിയിൽ കേരളത്തിന് അർഹിച്ച പ്രാതിനിധ്യം നൽകണമെന്നും ബ്രിട്ടാസ് കത്തിൽ ആവശ്യ പ്പെട്ടു.











0 comments