ad
Deshabhimani

അമ്മ തല്ലിയതിന് പൊലിസിനെ വിളിച്ച് വരുത്തി; എട്ടുവയസുകാരന്റെ കുർകുറെ കഥ വൈറൽ

kurkure
വെബ് ഡെസ്ക്

Published on Oct 04, 2025, 10:51 AM | 1 min read

ഭോപ്പാൽ: 'കുർകുറെ വാങ്ങാൻ പണം ചോദിച്ചതിന് അമ്മയും സഹോദരിയും തല്ലി' എട്ടുവയസുകാരൻ വിളി ഡയറക്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്.


മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലെ എമർജൻസി നമ്പരായ 112 ലാണ് വിളി എത്തിയത്. പരാതി പറഞ്ഞുകഴിഞ്ഞതോടെ കുട്ടി കരയാൻ തുടങ്ങി. ഉടൻതന്നെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഉടൻ സ്ഥലത്തെത്തുമെന്നും അവർ കുട്ടിക്ക് വക്കും നൽകി. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം രമ്യമായി പരിഹരിക്കുന്ന രീതിയാണ് വീഡിയോ രൂപത്തിൽ സോഷ്യൽമീഡിയയിൽ വൈറലായത്.


ചിതർവായ് കാല ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ അനാവശ്യകാര്യങ്ങൾക്കായി ഉപദ്രവിക്കരുതെന്ന് വീട്ടുകാർക്ക് താക്കീതും നൽകി. കുട്ടിക്കും അമ്മയ്ക്കും കൗൺസലിംഗും ഉറപ്പാക്കിയ ശേഷം കുർകുറെയും വാങ്ങി നൽകിയശേഷമാണ് പൊലീസുകാർ പോയത്. മാതൃകാപരമായ പ്രവർത്തനമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home