ad
Deshabhimani

ഇരുപത് വർഷത്തിലേറെക്കാലം വളർ‌ത്തിയ ആൽമരം ഇരുട്ടിൽ ആരോ മുറിച്ചുകളഞ്ഞു; ഹൃദയം തകർന്നൊരമ്മ

tree cutting
വെബ് ഡെസ്ക്

Published on Oct 12, 2025, 07:18 PM | 1 min read

റാഞ്ചി :ഇരുപത് വർഷത്തിലേറെക്കാലം വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ആൽമരം മുറിച്ച് മാറ്റിയതിന്റെ വേദനയിൽ പൊട്ടിക്കരഞ്ഞ് വയോധിക.ദേവ്ല ഭായാണ് വിഷമം താങ്ങാൻ കഴിയാതെ മരത്തിൽ തലചായ്ച്ച് വിങ്ങിപ്പൊട്ടിയത്.


മുറിച്ചുമാറ്റിയ മരത്തിൽ തലകുമ്പിട്ട് വയോധിക പൊട്ടിക്കരയുന്ന വീഡിയോ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുച്ചത്. ഛത്തീസ്ഗഡിലെ ഖൈരഗഡ് ജില്ലയിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ പോലെയാണ് അവർ ആ ആൽമരത്തെ സംരക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.


ആൽമരത്തെ വെറുമൊരു മരമായിട്ടല്ല, മറിച്ച് തന്റെ മകനായാണ് കണ്ടതെന്ന് ദേവ്ല ഭായ് പറഞ്ഞു. 20 വർഷത്തിലേറെയായി, ആളുകൾ അവരുടെ കുട്ടികളെ പരിപാലിക്കുന്ന അതേ രീതിയിലാണ് താൻ അതിനെ പരിപാലിക്കുന്നു. വർഷങ്ങളായി, ആ മരം ആരാധിക്കപ്പെടുകയും ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്തുവെന്നും അവർ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു


ഇരുട്ടിന്റെ മറവിൽ ആരോ അനധികൃതമായി ആൽമരം മുറിച്ചുമാറ്റുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഈ അമ്മയുടെ നിലവിളി ഹൃദയം മുറിക്കുന്നതാണെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home