Deshabhimani

പൂജ പൂർത്തിയാകുന്നതിന് മുൻപ് പ്രസാദം കഴിച്ചു; നാല് വയസുകാരിയെ അമ്മ അടിച്ചുകൊന്നു

bihar.png
വെബ് ഡെസ്ക്

Published on Nov 16, 2026, 01:49 PM | 1 min read

ബിഹാർ : പൂജ പൂർത്തിയാകുന്നതിന് മുൻപ് പ്രസാദം കഴിച്ചതിന് ബിഹാറിൽ നാല് വയസുകാരിയെ അമ്മ അടിച്ചുകൊന്നു. കുട്ടി പൂജ വഴിപാടുകളിൽ സ്പർശിച്ച് അശുദ്ധിയാക്കിയെന്ന് പറഞ്ഞാണ് ക്രൂരത.


ബിഹാറിലെ സമസ്തീപുർ ജില്ലയിലാണ് ‌നടുക്കുന്ന സംഭവം. മുഹമ്മദ്പൂർ ബിരൗലി സ്വദേശി റീന കുമാരിയാണ് മകളെ മർദിച്ച് കൊലപ്പെടുത്തിയത്. മർദനമേറ്റ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടർന്ന് അമ്മ തന്നെ കു‍ഞ്ഞിനെ ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാജു പാസ്വാനാണ് കുട്ടിയുടെ അച്ഛൻ. ഇവരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്.


സംഭവത്തിൽ ബിഹാർ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സമസ്തീപുർ സദർ ആശുപത്രിയിലേക്ക് അയച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home