അഞ്ചുവർഷം നിയമസഭയ്‌ക്ക്‌ അകത്തും 
പുറത്തും നടത്തിയ പോരാട്ടങ്ങളും 
മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുമാണ്‌ 
സിപിഐ എം സ്ഥാനാര്‍ഥി അജയ്‌കുമാറിന്റെ 
മൂലധനം

print edition ‘സമസ്‌തിപുരിലെ മോസ്‌കോ’ ഇക്കുറിയും ചുവക്കും

bihar

വിഭൂതിപുർ മണ്ഡലത്തിലെ മെഹ്‌ദി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് 
പ്രചാരണത്തിനെത്തിയ സിപിഐ എം സ്ഥാനാർഥി അജയ്കുമാർ 
വോട്ട് അഭ്യർഥിക്കുന്നു ഫോട്ടോ: പി വി സുജിത്

avatar
എം അഖിൽ

Published on Oct 31, 2025, 04:29 AM | 1 min read


വിഭൂതിപുർ (ബിഹാർ)

‘സമസ്‌തിപുരിലെ മോസ്‌കോ’ എന്നറിയപ്പെടുന്ന വിഭൂതിപുർ ഇക്കുറിയും ചുവക്കും. ദളിതർക്കും മണ്ണിന്റെ അവകാശത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളാല്‍ ചുവന്ന മണ്ണിനെ വീണ്ടും നയിക്കാൻ സിറ്റിങ് എംഎൽഎയായ അജയ്‌കുമാറിനെയാണ് സിപിഐ എം രംഗത്തിറക്കിയത്. 2020ൽ 40,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ച അജയ്‌കുമാർ ഭൂരിപക്ഷം വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌. അഞ്ചുവർഷം നിയമസഭയ്ക്ക്‌ അകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുമാണ്‌ അജയ്‌കുമാറിന്റെ മൂലധനം.


ചാറ്റൽമഴയെ അവഗണിച്ച്‌ മെഹ്‌തി ഗ്രാമത്തിൽ വോട്ട്‌ തേടിയിറങ്ങിയ അജയ്‌കുമാർ ഭയ്യയെ നിർമലാദേവി പിടിച്ചുനിർത്തി. ‘ഇക്കുറി എങ്ങനെയാണ്‌ നിങ്ങൾക്ക്‌ വോട്ടുചെയ്യേണ്ടത്‌?’. ബാലറ്റ്‌പേപ്പറിന്റെ മോഡൽ കീശയിൽനിന്നെടുത്ത്‌ സ്ഥാനാർഥി ക്ലാസെടുത്തു– ‘ഇക്കുറി ഒന്നാമത്തെ പേരു തന്നെ. വലിയ കളർഫോട്ടോയുമുണ്ട്‌.


പേടിക്കേണ്ട കാര്യമില്ല’. മറ്റൊരുസ്ഥലത്തെത്തിയപ്പോൾ, വീട്ടുകാരൻ വഴുക്കുന്ന മതിലിൽ വലിഞ്ഞുകയറി പേരക്ക പൊട്ടിച്ചെടുത്ത്‌ അജയ്‌കുമാറിന്‌ സമ്മാനിച്ചു. ഉച്ചഭക്ഷണത്തിന് വെണ്ണപുരട്ടിയ ചപ്പാത്തിയും കിഴങ്ങ്‌കറിയും മധുരലസ്സിയും ഒരുക്കിയാണ്‌ കർഷകകുടുംബം അജയ്‌കുമാറിനെ സ്വീകരിച്ചത്. വീടുകൾ ഒരുപാട്‌ ബാക്കിയുണ്ടെന്ന് ക്ഷമാപണം നടത്തി സ്ഥാനാർഥിയും സംഘവും ചാറ്റല്‍മഴ കനത്തത് വകവയ്ക്കാതെ അടുത്തഗ്രാമത്തിലേക്ക്‌ തിരിച്ചു.


2010ലും 2015ലും വിഭുതിപുരിൽനിന്നു ജയിച്ച രാംബാലക്‌ സിങ്ങിന്റെ രണ്ടാം ഭാര്യ രവീണ ഖുശ്‌വാഹയാണ്‌ ഇക്കുറി ജെഡിയു സ്ഥാനാർഥി. പോസ്റ്ററുകളിലും പ്രചരണവാഹനങ്ങളിലും രാംബാലക്‌ സിങ്ങിന്റെ വലിയ ഫോട്ടോയും പേരുമാണ്‌. ഇരട്ടകൊല ക്കേസിൽ ഉൾപ്പടെ പ്രതിയായി രാംബാലക്‌ ജയിലിലായിരുന്നു. ബലാത്സംഗ ആരോപണവുമുയർന്നു. അശ്ലീലവീഡിയോ ഇന്റർനെറ്റിൽ പരന്നു. ഇതോടെ രാംബാലകിന് ജെഡിയുസീറ്റു നിഷേധിച്ചു. എന്നാൽ, ഭാര്യയ്ക്ക്‌ സീറ്റ്‌ വേണമെന്ന രാംബാലകിന്റെ പിടിവാശിക്ക് വഴങ്ങി. ബിജെപിയുടെ വിമത രൂപാഞ്‌ജലികുമാരിയും മത്സരരംഗത്തുണ്ട്.


​വിഭൂതിപുരിലെ
 ചുവന്നമണ്ണ്‌

അവകാശപോരാട്ടങ്ങളിലൂടെ സിപിഐ എം നിർണായകസ്വാധീനകമുണ്ടാക്കിയ മണ്ണാണ്‌ സമസ്‌തിപുരിലെ വിഭുതിപുർ. അഞ്ഞ‍ൂറും ആയിരവും ഏക്കർ കൈവശംവച്ച ഭൂപ്രഭുക്കളുടെ പക്കൽനിന്നു ഭൂമി പിടിച്ചെടുത്ത്‌ ദളിതർക്കും പിന്നോക്കവിഭാഗങ്ങൾക്കും ലഭ്യമാക്കാൻ സിപിഐ എം ഐതിഹാസിക പോരാട്ടങ്ങൾ നടത്തി. 26 പേർ രക്തസാക്ഷികളായി. അജയ്‌കുമാറിനെ ഭൂപ്രഭുക്കൻമാർ മൂന്നുവട്ടം ആക്രമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home