ad
Deshabhimani

മോദിയുടേത് വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന; ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രം: ജോൺ ബ്രിട്ടാസ്

Dr John Brittas
വെബ് ഡെസ്ക്

Published on Apr 18, 2026, 09:50 PM | 1 min read

ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം ദുർബലമാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധ ബില്ലുകളിൽ പരാജയപ്പെട്ടതോടെ പകപോക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയത് വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവയെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്‌ പറഞ്ഞു.


ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ രാഷ്ട്രീയ ആരോപണങ്ങൾ നടത്തുന്നത്. ബില്ല് പരാജയപ്പെട്ടപ്പോള്‍, ഇന്നലെ പാർലമെന്റിൽ തന്നെ പ്രധാനമന്ത്രിക്ക് പ്രസം​ഗിക്കാമായിരുന്നു. ഇന്ന് ഇരു സഭകളും സമ്മേളിച്ചപ്പോഴും അദ്ദേഹത്തിന് പാർലമെന്റിൽ ഇതുപോലെ ആരോപണം നടത്താമായിരുന്നു. എന്നാല്‍ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിക്ക് കിട്ടുന്ന സവിശേഷമായ അവകാശം വിനിയോ​ഗിച്ച് തീർത്തും തരംതാണ പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പായിരുന്ന ലക്ഷ്യമെന്ന് അടിവരയിടുന്ന രീതിയിൽ ബം​ഗാളിനെയും തമിഴ്നാടിനെയും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രസ്താവന നടത്തിയെന്നും ജോൺ ബ്രിട്ടാസ്‌ പറഞ്ഞു.


ഭൂരിപക്ഷമുണ്ടെന്ന ധാർഷ്‌ട്യത്തിൽ ജനദ്രോഹ നിയമനിർമാണങ്ങൾ തുടർച്ചയായി പാസാക്കിയെടുക്കുന്ന മോദി സർക്കാരിന്‌ ലോക്‌സഭയിലെ പരാജയം കനത്തപ്രഹരമായി മാറിയിരുന്നു. ഇതാണ് പ്രതിപക്ഷത്തിന് നേരെയുള്ള മുനയമ്പുകൾക്ക് കാരണമായത്. 33 ശതമാനം വനിതാസംവരണം നടപ്പാക്കാനും ലോക്‌സഭാ സീറ്റുകൾ 543ൽനിന്ന് 816 ആയി ഉയർത്താനും ലക്ഷ്യമിടുന്ന ഭരണഘടനാ (131–ാം ഭേദഗതി) ബിൽ, മണ്ഡല പുനർനിർണയ ബിൽ, കേന്ദ്രഭരണപ്രദേശ നിയമഭേദഗതി ബിൽ എന്നിവയാണ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചത്‌. വോട്ടെടുപ്പിൽ 528 അംഗങ്ങളില്‍ 298 പേര്‍ അനുക‍ൂലിച്ചപ്പോൾ 230 അംഗങ്ങൾ എതിർത്താണ് വോട്ട് ചെയ്തത്.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home