സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; മകന്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

പിടിയിലായ സെബാസ്റ്റ്യനും സുരേഷും
കട്ടപ്പന: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്റെ നേതൃത്വത്തിലുള്ള സംഘം മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസില്‍ രണ്ടുപേരെ കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍കാട് പാലവീട്ടില്‍ സുരേഷ്(25), മണ്ണാര്‍കാട് ഡിസൂസ വീട്ടില്‍ സെബാസ്റ്റ്യന്‍(30) എന്നിവരാണ് പിടിയിലായത്. പടമുഖം കൊച്ചുപറമ്പില്‍ മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മകന്‍ ദീപു, സുഹൃത്ത് മുഹമ്മദ് ഫാസില്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
സ്വത്തുതര്‍ക്കത്തിൽ മോഹന്‍ദാസും മകന്‍ ദീപുവും തമ്മില്‍ കേസ് നിലവിലുണ്ട്. മോഹന്‍ദാസ് സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ജൂണ്‍ 12ന് ദീപുവും സുഹൃത്തുക്കളുംചേര്‍ന്ന് മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയി പാലക്കാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. സഹോദരി നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.










0 comments