കണ്ണീരോടെ വിടനല്‍കി ഇറാന്‍; ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ഇന്ന്

ടെഹ്റാൻ : യുഎസ് - ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ഇന്ന് നടക്കും. ഖമനേയിയുടെ ജന്മനാടായ മഷാദിലാണ് ഖബറടക്കം.
ബുധനാഴ്ച ഇറാഖിലെ ഷിയാ പുണ്യനഗരമായ നജാഫിൽ ഖമനേയിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഖമനേയിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ളവിമാനം നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. ശനിയാഴ്ചയാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന പൊതുസംസ്കാരചടങ്ങുകൾ ആരംഭിച്ചത്. കർബലിയിലെ വിലാപയാത്ര കൂടി പൂർത്തിയാകുന്നതോടെ മൃതദേഹം തിരിച്ച് ഇറാനിലെത്തിക്കും.
ഖമനേയിയുടെ മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനേയി സംസ്കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കും. പൊതുവേദികളിൽ നിന്ന് മുജ്തബ ഖമനേയി ഇപ്പോഴും ഒഴിവായി നിൽക്കുകയാണ്. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ ആക്രണത്തിൽ മുജ്തബ ഖമനേയിക്കും സാരമായി പരിക്കേറ്റിരുന്നു.











0 comments