യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക; മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ അനിവാര്യത ഇരുനേതാക്കളും ചർച്ചചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും സംഘർഷം ലഘൂകരിക്കുകയും അത്യാവശ്യമാണ്. ഈ വിഷയിത്തിൽ ഇന്ത്യ അമേരിക്കയെ പിന്തുണയ്ക്കുന്നതായി സമൂഹ മാധ്യമത്തിലൂടെ മോദി വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും തുറന്നുപ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മോദി കുറിച്ചിട്ടുണ്ട്.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇറാനുമായി സമാധാന ചർച്ചകൾ നടത്തിയെന്നും ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം അമേരിക്കയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് വ്യക്തമാക്കി.










0 comments