print edition മൂന്ന് ഇന്ത്യക്കാരെ കൊലപ്പെടുത്തിയിട്ടും പ്രതിഷേധമില്ല; ട്രംപിനെ ഇരിപ്പിടത്തിലെത്തി പുണർന്ന് മോദി

ന്യൂഡൽഹി: അറബിക്കടലിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരെ യുഎസ് സേന കൊലപ്പെടുത്തിയിട്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈകൊടുക്കാൻ ഒരുമടിയും കാട്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫ്രാൻസിൽ ജി7 ഉച്ചകോടിക്കിടെയാണ് കസേരയിൽ ഇരിക്കുകയായിരുന്ന ട്രംപിന് മോദി അങ്ങോട്ട് ചെന്ന് കൈകൊടുത്തത്. അടുത്തുതന്നെ ഇരിപ്പിടവുമുറപ്പിച്ചു.
2025 ഫെബ്രുവരിയിൽ മോദി അമേരിക്ക സന്ദർശിച്ചപ്പോഴാണ് ഇരുവരും അവസാനമായി കണ്ടത്. അമേരിക്കയ്‌ക്ക് ഇന്ത്യൻ വിപണി പൂർണമായും തുറന്നിട്ടുള്ള വ്യാപാരകരാറിലേക്ക് നീങ്ങാൻ ഇൗ കൂടിക്കാഴ്‌ചയിലാണ് ധാരണയായത്.
ഹോർമുസിൽ ഇറാൻ എണ്ണ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് വാണിജ്യ കപ്പലിന് നേരെ യുഎസ് സേന മിസൈലാക്രമണം നടത്തിയത്. ഇതിലാണ് മൂന്ന് ഇന്ത്യക്കാർ കൊലപ്പെട്ടത്.
വിഷയത്തിൽ പേരിനൊരു പ്രതിഷേധം മോദി സർക്കാർ നടത്തിയെങ്കിലും അനുശോചനത്തിനോ ഖേദപ്രകടനത്തിനോ ട്രംപ് സർക്കാർ തയ്യാറായില്ല. യുഎസ് സേനയുടേത് ശരിയായ നടപടിയെന്ന് ന്യായീകരിക്കുകയും ചെയ്‌തു. എന്നിട്ടും നട്ടെല്ലില്ലാതെ ട്രംപിനെ പുണരാൻ മോദിക്ക് ഒരു മടിയുമില്ല.









0 comments