print edition മോദി വീണ്ടും ഇസ്രയേലിലേക്ക്

ന്യൂഡൽഹി
ഗാസയിൽ വംശഹത്യതുടരുന്ന ഇസ്രയേലിനോടുള്ള വിധേയത്വം തുടർന്ന് കേന്ദ്രസർക്കാർ. വെസ്‌റ്റ്‌ബാങ്ക് കൂടി പൂർണമായും പിടിച്ചടക്കാൻ ഇസ്രായേൽ നീക്കങ്ങൾ സജീവമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കുന്നു. ഈമാസം 25നും,26നും ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മോദി പാർലമെന്റിനെ അഭിസംബോധന ചെയ്‌തേക്കും.
2017 ജൂലൈയിലാണ് മോദി ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്രയേൽ സന്ദർശനമായിരുന്നു അത്. അമേരിക്കൻ താൽപ്പര്യപ്രകാരമായിരുന്നു ഇൗ സന്ദർശനമെന്നും അതിന് ഇടനില വഹിച്ചത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനും മോദിയുടെ അടുപ്പക്കാരനായ വ്യവസായി അനിൽ അംബാനിയുമാണെന്ന ആരോപണം ശക്തമാണ്. എപ്‌സ്‌റ്റീന്റെയും അനിൽ അംബാനിയുടെയും ആശയവിനിമയം സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.











0 comments