ad
Deshabhimani

print edition നാണംകെട്ട്‌ മോദി സർക്കാർ; യുഎസ്‌ തീട്ടൂരത്തിന്‌ കേന്ദ്രം വഴങ്ങിയെന്ന്‌ രാംമാധവ്‌

Narendra Modi

നരേന്ദ്ര മോദി

avatar
സ്വന്തം ലേഖകൻ

Published on Apr 27, 2026, 12:00 AM | 1 min read

ന്യൂഡൽഹി: അമേരിക്കയുടെ തീട്ടൂരം ഭയന്നാണ്‌ ഇറാനിൽനിന്നും റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നത്‌ നിർത്തിയതെന്ന പ്രമുഖ ബിജെപി, ആർഎസ്‌എസ്‌ നേതാവിന്റെ തുറന്നുപറച്ചിൽ മോദി സർക്കാരിന്‌ വലിയ നാണക്കേടാകുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന രാം മാധവ്‌ ആണ് വാഷിങ്ടണ്ണിലെ ചടങ്ങിൽ വെളിപ്പെടുത്തൽ നടത്തിയത്.


‘അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ നമ്മൾ അംഗീകരിച്ചു. അംഗീകരിച്ചെന്ന്‌ പറഞ്ഞാൽ നമ്മൾ സഹിഷ്‌ണുത കാണിച്ചു. പുതിയ വ്യാപാരകരാറിലും മറ്റാർക്കുമില്ലാത്ത വലിയ തീരുവയാണ്‌ നമുക്ക്‌ ചുമത്തിയിട്ടുള്ളത്‌. അതും നമ്മൾ അംഗീകരിച്ചു. ഇന്ത്യ ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നത്‌ നിർത്തി. പ്രതിപക്ഷത്തിന്റെ വലിയ എതിർപ്പുണ്ടായിട്ടും റഷ്യയിൽ നിന്നും വാങ്ങുന്നതും നിർത്തി. അപ്പോൾ, പിന്നെ അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധത്തിൽ എന്ത്‌ തടസ്സമാണുള്ളത്‌ ?’– രാം മാധവ്‌ പറഞ്ഞു.


ആർഎസ്‌എസിന്റെയും ബിജെപിയുടെയും മോദിസർക്കാരിന്റെയും സാമ്രാജ്യത്വ വിധേയത്വ മനോഭാവത്തിനുള്ള ഏറ്റവും വലിയ തെളിവാണ്‌ റാംമാധവിന്റെ പ്രസ്‌താവനയെന്ന വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തി.‌ വിവാദമായതോടെ രാം മാധവ്‌ ഖേദപ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home