പുനലൂരിൽ കളനാശിനി കഴിച്ച വൃദ്ധ ദമ്പതികൾ മരിച്ചു

രാമസ്വാമി, ശാരദ
പുനലൂർ: പുനലൂർ നഗരത്തിലെ ലോഡ്ജിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് ചികിത്സക്കിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ശാരദ ശനി അർദ്ധരാത്രി 11.15 നും രാമസ്വാമി ഞായർ പുലർച്ച രണ്ടിനുമാണ് മരിച്ചത്.
പൊലീസ് ശനിയാഴ്ച പുനലൂരിലെ ലോഡ്ജുകളിൽ പരിശോധനക്കിടെ എംഎൽഎ റോഡിലുള്ള ഒരു ലോഡ്ജിലാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്. കളനാശിനി കഴിച്ച് അവശനിലയിൽ നിലയിലായിരുന്നു ഇരുവരും. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകായിരുന്നു.
വെള്ളി പുനലൂർ മണിയാറുള്ള മൂത്ത മകൾ സജിനിയുടെ വീട്ടിൽ വന്നതായിരുന്നു. മകൾ പുത്തൂരിലെ ആശുപത്രിയിൽ അസ്മിറ്റായിരുന്നു. അന്ന് തന്നെ ഇവർ ലോഡ്ജിൽ റൂമെടുത്തു. തുടർന്ന് ശനി വൈകിട്ട് മൂന്നോടു കൂടിയാണ് കളനാശിനി കഴിച്ചത്. ആത്മഹത്യയുടെ കാരണം ഉൾപ്പെടെ കുടുതൽ കാര്യങ്ങൾ വ്യക്തമല്ല. കളനാശിനിയുടെ കുപ്പി റൂമിൽ നിന്ന് കണ്ടെത്തി. പുനലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സജിനി, മനോജ്, അശ്വതി. മരുമക്കൾ: ശ്രീലത, ലിപിൻ, പരേതനായ ബാബു.









0 comments