ad
Deshabhimani

കനേഡിയൻ ഓപ്പണിൽ വൻ അട്ടിമറി; സബലങ്ക പുറത്ത്

sabalanka
വെബ് ഡെസ്ക്

Published on Aug 09, 2026, 04:52 PM | 1 min read

ടൊറന്റോ: കനേഡിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം ആര്യാന സബലങ്കയ്ക്ക് അപ്രതീക്ഷിത തോൽവി. റഷ്യയുടെ എക്തരീന അലക്സാൻഡ്രോവയാണ് സബലങ്കയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തിയത്


യുഎസ് ഓപ്പൺ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് സബലങ്കയ്ക്ക് തിരിച്ചടി.സ്കോർ: 7-6 (7-3, 4-6, 6-4)


രണ്ടര മണിക്കൂറോളം നീണ്ട മത്സരത്തിൽ ഒരു സെറ്റ് പിന്നിലായിരുന്ന സബലങ്ക തിരിച്ചെത്തിയെങ്കിലും നിർണായക സെറ്റിൽ അലക്സാൻഡ്രോവ മേൽക്കൈ നേടി. മത്സരത്തിൽ നിലനിൽക്കാൻ സർവ് ചെയ്യുന്നതിനിടെ സബലങ്ക ഇരട്ടപ്പിഴവ് വരുത്തിയതും തോൽ‌വിയിൽ നിർണായകമായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home