ad
Deshabhimani

ഫോണുകളിൽ എ ജിപിഎസ് ഉള്‍പ്പെടുത്താൻ ശുപാർശ

print edition പൗരരെ നിരീക്ഷിക്കാൻ 
സാറ്റ്‌ലൈറ്റ്‌ ട്രാക്കിങ് ; വീണ്ടും ദുരൂഹ നീക്കവുമായി മോദി സര്‍ക്കാര്‍

modi government moves with agps in smart phone
വെബ് ഡെസ്ക്

Published on Dec 08, 2025, 05:03 AM | 1 min read

ന്യൂഡൽഹി

സ്‍മാര്‍ട്ട്ഫോണുകളിൽ "സഞ്ചാർ സാഥി ആപ്പ്' നിര്‍ബന്ധമാക്കാനുള്ള ശ്രമം പൊളിഞ്ഞതിനുപിന്നാലെ പൗരരെ നിരീക്ഷിക്കാൻ പുതിയ നീക്കവുമായി മോദി സര്‍ക്കാര്‍. ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കാൻ എ ജിപിഎസ്‌ സ്‍മാര്‍ട്ട്ഫോണുകളിൽ ഉള്‍പ്പെടുത്തുന്നത് കേന്ദ്ര ടെലികോം മന്ത്രാലയം പരിഗണിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാറ്റ്‍ലൈറ്റ് സിഗ്നലുകളും സെല്ലുലാര്‍ ഡാറ്റകളും ഉപയോഗിച്ചുള്ള എ ജിപിഎസ്‌ ഉൾപ്പെടുത്തിയാൽ 24 മണിക്കൂറും കൃത്യമായ ലൊക്കേഷൻ ഫേ-ാൺ നൽകിക്കൊണ്ടിരിക്കും. ഓഫ്‌ ചെയ്യാൻ ഉപയോക്താവിന്‌ കഴിയില്ല. ഒരു മീറ്ററിനുള്ളിലെ ലൊക്കേഷൻ ട്രാക്ക്‌ ചെയ്യാനാകും.


സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഈ നീക്കത്തെ എതിർത്ത് ജൂലൈയിൽ ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കന്പനികൾ അടങ്ങുന്ന ഇന്ത്യ സെല്ലുലാർ ആൻഡ്‌ ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) കത്തുനൽകി. ലോകത്തെവിടെയും സാറ്റ്‌ലൈറ്റ്‌ നിരീക്ഷണമില്ലെന്നും ശുപാർശ അതിരുകടന്നതാണെന്നും കന്പനികൾ അറിയിച്ചു.


എ ജിപിഎസ്‌ ഫോണുകളിൽ ഉള്‍പ്പെടുത്തിയാലേ ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ ലഭിക്കുകയുള്ളൂവെന്നും അതിന് സ്മാര്‍ട്ട്ഫോൺ നിർമാതാക്കളോട്‌ നിർദേശിക്കണമെന്നും ജിയോ, എയർടെൽ കന്പനികളുടെ നിയന്ത്രണത്തിലുള്ള സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ശുപാര്‍ശയാണ് കേന്ദ്രം പരിഗണിക്കുന്നത്. നിലവിലുള്ള ടവർ ലൊക്കേഷൻ സംവിധാനം അപര്യാപ്‌തമാണെന്നും ഇതുവഴി ആളുകളുടെ കൃത്യമായ ലൊക്കേഷൻ ട്രാക്ക്‌ ചെയ്യാൻ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് ശക്തമായ നിരീക്ഷണ സ്വഭാവമുള്ള സാറ്റ്‌ലൈറ്റ്‌ ലൊക്കേഷൻ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. അന്വേഷണ ഏജൻസികളെയും ദുരന്ത സമയത്ത്‌ രക്ഷാപ്രവർത്തകരെയും സഹായിക്കാനാണിതെന്നും സിഒഎഐ വാദിക്കുന്നു.


വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമെന്ന വിമര്‍ശം ശക്തമായതോടെയാണ് ഫോണുകളിൽ സഞ്ചാര്‍ "സഞ്ചാർ സാഥി ആപ്പ്' നിര്‍ബന്ധമാക്കാനുള്ള നീക്കത്തിൽനിന്ന് മോദി സര്‍ക്കാര്‍ അടുത്തിടെ പിന്‍വാങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home