ad
Deshabhimani

print edition തൊഴിലുറപ്പ്‌ പദ്ധതി അനിശ്ചിതത്വത്തിൽ

mnrega
വെബ് ഡെസ്ക്

Published on Apr 03, 2026, 04:02 AM | 1 min read

ന്യൂഡൽഹി : തൊഴിലുറപ്പ്‌ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കി കേന്ദ്ര സർക്കാർ. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ കൊണ്ടുവന്ന വിബിജിആർഎഎംജി പദ്ധതിയുടെ ചട്ടങ്ങൾക്ക്‌ രൂപം നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായില്ല. ഏപ്രിൽ ഒന്നിന്‌ പദ്ധതി പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തത്‌ പദ്ധതിതന്നെ ഇല്ലാതാകാൻ കാരണമാകും. ചട്ടങ്ങൾക്ക്‌ ര‍ൂപം നൽകുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്ന്‌ മാർച്ച്‌ 10ന്‌ പാർലമെന്റിൽ കേന്ദ്ര സഹമന്ത്രി കമലേഷ്‌ പസ്വാൻ പറഞ്ഞിരുന്നു. എന്നാൽ പദ്ധതി പ്രാബല്യത്തിൽ വരേണ്ട തീയതി കഴിഞ്ഞിട്ടും മന്ത്രി പറഞ്ഞ പ്രക്രിയ പൂർത്തിയായില്ല.

തൊഴിലാളികളുടെ എല്ലാ അവകാശങ്ങളുടെയും കടയ്‌ക്കൽ കത്തിവച്ചുകൊണ്ടാണ്‌ മോദി സർക്കാർ വിബജിആർഎഎംജി നിയമം കൊണ്ടുവന്നത്‌. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുകയെന്ന മോദിയുടെയും ബിജെപിയുടെയും ദീർഘകാല ലക്ഷ്യമാണ്‌ നിയമത്തിന്‌ പിന്നിൽ പ്രവർത്തിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home