ad
Deshabhimani

അധികാരത്തിൽ പങ്ക് നൽകാനാകില്ല; കോൺ​ഗ്രസ് ആവശ്യം തള്ളി എം കെ സ്റ്റാലിൻ

M K Stalin

എം കെ സ്റ്റാലിൻ

വെബ് ഡെസ്ക്

Published on Feb 11, 2026, 03:01 PM | 1 min read

ചെന്നൈ: തമിഴ്‌നാട് സർക്കാരിൽ ഭരണപങ്ക് വേണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തള്ളി. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായുള്ള സഖ്യം ഡിഎംകെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


"ഭരണപങ്ക് എന്നത് തമിഴ്‌നാടിന് അനുയോജ്യമല്ല. കോൺഗ്രസിനും ഡിഎംകെക്കും ഇക്കാര്യം അറിയാം. ഇരുപാർടികൾക്കുമിടയിൽ ഭിന്നതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങൾ അത് ഗൗനിക്കുന്നില്ല," ചെന്നൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.


സ്റ്റാലിന്റെ പരാമർശങ്ങളോട് പ്രതികരിച്ച ടിഎൻസിസി പ്രസിഡന്റ് കെ സെൽവപെരുന്തഗൈ, ഭരണപങ്ക് എന്ന വിഷയത്തിൽ രാഹുൽ ഗാന്ധിയും സ്റ്റാലിനും ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് പറഞ്ഞു.


ഭരണത്തിൽ പങ്ക് വേണമെന്ന ആവശ്യം കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിക്കുന്നുണ്ടായിരുന്നു. സെൽവപെരുന്തഗൈയും തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി ഗിരീഷ് ചോദങ്കറും ഉൾപ്പെടെയുള്ള സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ഭരണപങ്കിന് അനുകൂലമായി സംസാരിച്ചിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home