ad
Deshabhimani

print edition 15 ദിവസം ; ഡൽഹിയിൽ കാണാതായത് 
509 സ്ത്രീകള്‍ ഉള്‍പ്പെടെ 807 പേരെ

MISSING 2
വെബ് ഡെസ്ക്

Published on Feb 06, 2026, 02:45 AM | 1 min read


ന്യൂഡൽഹി

ജനുവരിയിലെ ആദ്യ 15 ദിവസം മാത്രം 509 പെൺകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ദേശീയ തലസ്ഥാനത്ത് കാണാതായത് 807 പേരെ. ഇതിൽ 235 പേരെ കണ്ടെത്തി. 572 പേരെവിടെയെന്ന് വിവരമില്ല. ഈ കാലയളവിൽ ദിവസം ശരാശരി പത്തിലേറെ കുട്ടികളെ കാണാതാവുന്നുവെന്നും ഡൽഹി പൊലീസ് പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു.


കാണാതായവരില്‍ 146 പെൺകുട്ടികള്‍ ഉള്‍പ്പെടെ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 8 വയസ്സിനും 12നും ഇടയിലു‌ള്ള 13 കുട്ടികളെ കാണാതായി. 12 നും 18നും ഇടയിൽ പ്രായമുള്ള 169 പേരിൽ 138 പേര്‍ പെൺകുട്ടികളാണ്. 29 പെൺകുട്ടികളെയും 19 ആൺകുട്ടികളെയും മാത്രമാണ് കണ്ടെത്താനായത്.


ഡൽഹിയിൽ കഴിഞ്ഞവര്‍ഷം 14,870 സ്ത്രീകളെ ഉള്‍പ്പെടെ 24,508 പേരെ കാണാതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തു. ഇതിൽ 9,087 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 2016 മുതൽ പത്തുവര്‍ഷത്തിനിടെ 2,32,737 പേരെയാണ് കാണാതായത്. ഇതിൽ 52,000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ‍




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home