തെരഞ്ഞെടുപ്പിൽ യുഎസ് സഹായം ; ബിജെപി ആരോപണം തള്ളി വിദേശമന്ത്രാലയം

ന്യൂഡൽഹി
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ രാഷ്‌ട്രീയപാർടികൾ അമേരിക്കൻ സഹായം കൈപ്പറ്റിയെന്ന ബിജെപിയുടെ നുണ പൊളിഞ്ഞു. തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി അമേരിക്കൻ ഫണ്ടിങ് ഏജൻസിയായ യുഎസ്‌എഐഡിയിൽനിന്ന് പണം വിതരണം ചെയ്‌തിട്ടില്ലെന്ന് വിദേശമന്ത്രാലയം ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകി. ഇന്ത്യയിലെ അമേരിക്കൻ എംബസി നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശമന്ത്രാലയ മറുപടി.
വോട്ടർപങ്കാളിത്തം വർധിപ്പിക്കാനെന്ന പേരിൽ വിവിധ പാർടികൾ വിദേശസഹായം കൈപ്പറ്റിയെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പോളിങ് മെച്ചപ്പെടുത്താനായി അമേരിക്കൻ ഫണ്ടിങ് ഏജൻസിയായ യുഎസ്‌എഐഡി 21 കോടി ഡോളർ (176കോടി) ചെലവിട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചായിരുന്നു ബിജെപിയുടെ കടന്നാക്രമണം. എന്നാൽ, ഇൗ ആരോപണം ഉണ്ടയില്ലാവെടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിദേശമന്ത്രാലയത്തിന്റെ മറുപടി.









0 comments