ad
Deshabhimani

മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം; ആളപായമില്ല

EARTHQUAKE
വെബ് ഡെസ്ക്

Published on Jul 09, 2026, 11:08 AM | 1 min read

മുംബൈ : മഹാരാഷ്ട്രയിൽ നേരിയ ഭൂചലനം. നന്ദേഡ്, പർഭാനി, ഹിംഗോളി മേഖലയിലാണ് ഭൂചലനമുണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.


വ്യാഴാഴ്ച പുലർച്ചെ 1.30 നും 3.30നുമിടയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.6 നും 4.6 നുമിടയിൽ തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലാത്തൂർ ജില്ലയിലും പർഭാനി ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അതേസമയം, മഹാരാഷ്ട്രയിലെ പലയിടങ്ങളിലും പ്രളയസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home