പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം (ഫയൽ ചിത്രം)
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതുമുതൽ 10 നാവികരടക്കം 16 ഇന്ത്യക്കാർ സംഘർഷമേഖലയിൽ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിലെ എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിൽ ഒന്ന്, കുവൈറ്റിൽ രണ്ട്, ഒമാനിൽ എട്ട്, ഇറാഖിൽ ഒന്ന്, യുഎഇയിൽ നാല് എന്നിങ്ങനെയാണ് മരണം. കോടതി സംഘർഷങ്ങളിൽ 75 ഓളം ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പൗരന്മാർക്ക് അതാത് സ്ഥലങ്ങളിൽ കൃത്യമായ ചകിത്സ നൽകുന്നതിനും ഇവരുടെ വിവരങ്ങൾ അറിയുന്നതിനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനും രാജ്യങ്ങളിലെ കോൺസുലേറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നതായും മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികൾ, തൊഴിലാളികൾ, നാവികർ, മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെടെ ഏകദേശം 7,000 ഇന്ത്യൻ പൗരന്മാരാണ് നിലവിൽ ഇറാനിലുള്ളത്. ഇറാനിലേക്ക് യാത്രചെയ്യാൻ തയാറെടുക്കുന്ന ഇന്ത്യക്കാർ സാഹചര്യം സന്തുലിതാവസ്ഥയിലെത്തുന്നത് വരെ യാത്ര മാറ്റിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments