print edition കൂട്ടപ്പിരിച്ചുവിടലിന് മെറ്റ, ലിങ്ക്ഡ് ഇൻ

ന്യൂഡൽഹി : എഐ ഉപയോഗം വർധിച്ചതോടെ കൂട്ടപ്പിരിച്ചുവിടലുമായി ആഗോള ടെക് കന്പനികൾ. ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്‌ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കന്പനിയിലെ 8,000ത്തിനടുത്ത് ജീവനക്കാർക്കാണ് ജോലി നഷ്ടമാകും.
ഇതോടൊപ്പം 7,000 ജീവനക്കാരെ എഐ അധിഷ്ഠിത ജോലികളിലേക്ക് മാറ്റും. എഐ ഉപയോഗം വർധിച്ചതോടുകൂടി 6,000 ഒഴിവ് മെറ്റ നികത്താതിരിക്കുന്നത്. ഏപ്രിലിൽ കന്പനിയിൽ പുനഃക്രമീകരണങ്ങളും പിരിച്ചുവിടലുമുണ്ടാകുമെന്ന് ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. 606 ജീവനക്കാരെയാണ് ലിങ്കഡ് ഇൻ പിരിച്ചുവിടുന്നത്. ജൂലൈ 13 മുതലാണ് ഇവർക്ക് ജോലി നഷ്ടമാവുക. ലിങ്ക്‌ഡ് ഇന്നിന്റെ മാതൃകന്പനിയായ മൈക്രോസോഫ്‌റ്റ് നേരത്തെ സ്വമേധയാ രാജിവച്ചുപോകുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.










0 comments