ad
Deshabhimani

മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് മെറ്റ

Meta.jpg
വെബ് ഡെസ്ക്

Published on Aug 05, 2026, 07:57 PM | 1 min read

ന്യൂഡൽഹി: സാങ്കേതികപ്പിഴവ് മൂലം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാപ്പ് പറഞ്ഞ് മെറ്റ. മെറ്റയുടെ ആഗോളകാര്യ വിഭാഗം മേധാവി ജോയൽ കപ്ലാനാണ് വിഷയത്തിൽ മാപ്പ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് സാങ്കേതിക തകരാണെന്നും അതിന്റെ പേരിൽ മെറ്റയ്ക്ക് വേണ്ടി താൻ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തുന്നുവെന്നും കെപ്ലാൻ പറഞ്ഞു.


ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കൂടുതൽ നടപടികൾ സ്വീകരിച്ചുള്ള ബിൽ പാസാക്കുന്നതിന് തലേദിവസം, നിയമസംവിധാനം കൊണ്ടുവരുമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്ക് ശേഷം മെറ്റ നീക്കം ചെയ്തിരുന്നു. അല്പസമയത്തിനകം തന്നെ ഇത് സാങ്കേതികാപിഴവാണെന്ന് തിരിച്ചറിഞ്ഞ് മെറ്റ തന്നെ വീഡിയോ പുനഃസ്ഥാപിച്ചിരുന്നു.


വിഷയത്തിൽ കേന്ദ്രത്തോടും പ്രധാനമന്ത്രിയോടും മെറ്റ അധികൃതർ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ ക്ഷമാപണം മാത്രം പോരെന്നും നടപടി വേണം എന്നുമാണ് പാർലമെന്ററി സമിതിയോഗം ഇന്നലെ തീരുമാനിച്ചിരുന്നു.


അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളും ഡീപ്‌ഫേക്കുകളും വൻതോതിൽ പ്രചരിച്ചതിൽ മെറ്റാ ചെയർമാനും സി ഇ ഒയുമായ മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞിരുന്നു. ചില പ്രത്യേക തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനായി വലിയ തുക കൈപ്പറ്റിയിരുന്നെന്നും മെറ്റ വെളിപ്പെടുത്തിയിരുന്നു






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home