ad
Deshabhimani

കേന്ദ്ര സർക്കാരിൻ്റെ ഫാസിസ്റ്റ്‍വത്ക്കരണത്തിന് യുഡിഎഫ് സർക്കാർ ഒത്താശ ചെയ്യുന്നു: പ്രതിപക്ഷനേതാവ്

Pinarayi Vijayan inaugurates KUEU conference

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്രജൂബിലി സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 08:25 PM | 2 min read

തിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ മേഖലയിലടക്കം കേന്ദ്ര സർക്കാർ തുടരുന്ന ഫാസിസ്റ്റ് നയസമീപനങ്ങൾക്ക് കേരളത്തിൽ യുഡിഎഫ് സർക്കാർ എല്ലാ ഒത്താശയും നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്രജൂബിലി സമ്മേളനംവി എസ് അച്യുതാനന്ദൻ നഗറിൽ (എ കെ ജി ഹാൾ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം അധ്യാപക തസ്തികകളിൽ യോഗ്യത മാനദണ്ഡമാക്കാതെ സംഘപരിവാറുകാരെ കുത്തിനിറക്കുകയാണ്. കേരളത്തിലാകട്ടെ സർക്കാരിനെ ഇരുട്ടിൽനിർത്തി സംഘപരിവാറുകാരെ വൈസ് ചാൻസിലർമാരായി നിയമിക്കുന്നു. മതേതര മൂല്യങ്ങൾക്ക് സംരക്ഷരകരാകേണ്ട വി സിമാർ ഔദ്യോഗിക വാഹനത്തിൽ പോയി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ഗതികേട് ആണ് കേരളത്തിൽ കാണുന്നത്. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ചെയ്തവർക്കെതിരെ കേസ് എടുത്ത നടപടിയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഒപ്പമാണ് യുഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.


കേരള യൂണിവേഴ്സ്റ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ജി നായർ അധ്യക്ഷനായ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി ജോയി എംഎൽഎ സ്വാഗതം ആശംസിച്ചു. കോൺഫെഡെറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള പ്രസിഡൻ്റ് ഡോ.പി കെ ബിജു, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ, കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം ഷാജഹാൻ, എഫ് യു റ്റി എ ജനറൽ സെക്രട്ടറി ഡോ. എസ് നസീബ്, കെ എസ് ഇ എ ജനറൽ സെക്രട്ടറി എസ് എസ് ദീപു, എ.കെ.ജി.സി ടി സംസ്ഥാന സെക്രട്ടറി ഡോ. പി ആർ പ്രിൻസ് , എ കെ പി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ.സുമേഷ് ജി എസ് , പി എസ് സി ഇ യു ജനറൽ സെക്രട്ടറി ബി ബിജു, കെ ജി എൻ എ ജനറൽ സെക്രട്ടറി റ്റി സുബ്രമണ്യൻ , സി യു ഇ യു ജനറൽ സെക്രട്ടറി ഹരിലാൽ, കെ എൽ എസ് എ സെക്രട്ടറി അജീഷ്, സിൻഡിക്കേറ്റംഗം ഡിഎൻ അജയ്, യു പി എഫ് കേരള സർവകലാശാല ഘടകം ജനറൽ സെക്രട്ടറി

എ അജ്മൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത് ഖാൻ നന്ദി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home