ad
Deshabhimani

മാനസികാരോഗ്യം മൗലികാവകാശം: സുപ്രീംകോടതി

mental health is an integral part of the fundamental right
വെബ് ഡെസ്ക്

Published on Jul 27, 2025, 12:00 AM | 1 min read


ന്യൂഡൽഹി

മാനസികാരോഗ്യത്തിനുള്ള അവകാശം ജീവിക്കാനും അന്തസ്സിനുമുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി. രാജ്യവ്യാപകമായി കുട്ടികളിൽ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന്‌ 15 മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.


ഗ്രേഡുകളിലോ റാങ്കിങ്ങുകളിലോ അല്ല, അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ജീവിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിലാണ്‌ വിദ്യാഭ്യാസത്തിന്റെ വിജയമെന്ന്‌ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്‌ നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ്‌ സെന്ററുകളിലും വിദ്യാർഥികളുടെ ആത്മഹത്യ തടയുന്നതിന് നിയമനിർമാണം നടത്തുന്നതുവരെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന്‌ കോടതി നിർദേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home