print edition മേഘാലയയില്‍ ഏഴ് ശതമാനം വോട്ടർമാർ പുറത്ത്

ഷില്ലോങ്: മേഘാലയയിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന(എസ്‌ഐആർ)യുടെ ഭാഗമായുള്ള അന്തിമ പട്ടിക പുറത്തിറക്കി. 7.05 ശതമാനംപേർ (ഒന്നരലക്ഷത്തിലേറെ) പുറത്തായി. എസ്‌ഐആർ നടപടിക്കുമുമ്പ് 23,49,645 വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടികയ്‌ക്കുശേഷം 21,83,963 ആയി ചുരുങ്ങി.
അർഹരായവരുടെ വോട്ട് വീണ്ടെടുക്കാൻ ഫോം 6 ഉപയോഗിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കാമെന്നാണ് അറിയിപ്പ്. ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.








0 comments