ad
Deshabhimani

print edition 16 മരുന്നുമിശ്രിതം 
നിരോധിച്ചു

Medicines Price Hike
avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 12:30 AM | 1 min read

ന്യൂ‍ഡൽഹി: 16 ഫിക്‌സഡ്‌ ഡോസ്‌ മരുന്ന്‌ മിശ്രിതങ്ങൾക്ക്‌ (എഫ്‌ഡിസി) ആരോഗ്യ മന്ത്രാലയത്തിന്റെ നിരോധനം. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ്‌ നട 16 ഫിക്‌സഡ്‌ ഡോസ്‌ മരുന്ന്‌ മിശ്രിതങ്ങൾക്ക്‌ (എഫ്‌ഡിസി) ആരോഗ്യ മന്ത്രാലയത്തിന്റെ നിരോധനം. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ്‌ നടപടി.

അസറ്റൈൽ സാലിസിലിക് ആസിഡ് – എത്തോഹെപ്റ്റാസിൻ മിശ്രിതം, കറ്റാർവാഴ സത്ത് –അലന്റോയിൻ –ആൽഫാടോക്കോഫെറോൾ അസറ്റേറ്റ് –ഡി-പാന്തെനോൾ‍ – വിറ്റാമിൻ എ മിശ്രിതം, കറ്റാർവാഴ സത്ത്‍‍ –വിറ്റാമിൻ ഇ‍ –ഡൈമെത്തിക്കോൺ‍ –ഗ്ലിസറിൻ മിശ്രിതം, കറ്റാർവാഴ – ജോജോബ ഓയിൽ – വിറ്റാമിൻ ഇ മിശ്രിതം, കറ്റാർവാഴ – ഓറഞ്ച് ഓയിൽ മിശ്രിതം, കറ്റാർവാഴ – ജോജോബ ഓയിൽ‍, ഗോതമ്പ് ജേം ഓയിൽ – ടീ ട്രീ ഓയിൽ മിശ്രിതം, കറ്റാർവാഴ –വിറ്റാമിൻ ഇ –ഹെർബൽ മിശ്രിതം, ഡിസൈക്ലോമിൻ‍ –പാരസിറ്റമോൾ‍ – ക്ലിഡിനിയം ബ്രോമൈഡ് മിശ്രിതം‍, ഡിസൈക്ലോമിൻ –പാരസെറ്റമോൾ –ക്ലിഡിനിയം ബ്രോമൈഡ് –ക്ലോർഡിയാസെപോക്സൈഡ് മിശ്രിതം, ഗ്ലൈക്ലാസൈഡ് –ക്രോമിയം പിക്കോളിനേറ്റ് മിശ്രിതം, പാരസെറ്റാമോൾ – ലിഗ്നൊകൈൻ മിശ്രിതം, അമോക്സിസിലിൻ–സെറാരിയോപെപ്റ്റിഡേസ് – ലാക്ടോബാസില്ലസ് സ്പോറോജനസ് മിശ്രിതം, അമോക്സിസിലിൻ– ക്ലോക്സാസിലിൻ –ലാക്റ്റിക് ആസിഡ് ബാസില്ലസ് – സെറാരിയോപെപ്റ്റിഡേസ് മിശ്രിതം, അമോക്സിസിലിൻ – സെറാരിയോപെപ്റ്റിഡേസ് മിശ്രിതം, സെഫാഡ്രോക്സിൽ– പ്രൊബെനെസിഡ് മിശ്രിതം, സെഫ്യൂറോക്സിം – സെറാരിയോപെപ്റ്റിഡേസ് മിശ്രിതം എന്നിവയാണ്‌ നിരോധിച്ചത്‌. ഉത്‌പാദനം, വിപണനം, വിതരണം എന്നിവയ്‌ക്ക്‌ വിലക്കുണ്ട്‌. ഇ‍ൗ മരുന്നുകൾ രോഗിക്ക് അധിക ഗുണം നൽകുന്നില്ലെന്നും പാർശ്വഫലമുണ്ടാക്കുമെന്നുമാണ്‌ കണ്ടെത്തൽ.

ചർമരോഗം, വേദനസംഹാരി, പേശിവലിവ്‌, വയറുവേദന എന്നിവയ്ക്കുള്ള മരുന്നാണ്‌ ഇതിൽ കൂടുതലും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home