print edition വൈഷ്‌ണോ ദേവി മെഡിക്കൽ കോളേജിലെ എംബിബിഎസ് അംഗീകാരം പുനഃസ്ഥാപിക്കണം: എസ്‌എഫ്‌ഐ

ന്യൂഡൽഹി: മുസ്ലിം വിദ്യാർഥികൾ മെറിറ്റ് ലിസ്‌റ്റിൽ പ്രവേശനം നേടിയതിന്റെ പേരിൽ ജമ്മുവിലെ മാതാ വൈഷ്‌ണോദേവി മെഡിക്കൽ കോളേജിലെ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ദേശീയ മെഡിക്കൽ കമീഷനോട് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.
ബിജെപി –ആർഎസ്‌എസ് വർഗീയ ശക്തികളുടെ താൽപ്പര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ടുള്ള നടപടിയാണ് കമീഷന്റേത്. നീറ്റ് പരീക്ഷ പാസായാണ് 50ൽ 42 സീറ്റിലും മുസ്ലിം കുട്ടികൾ പ്രവേശനം നേടിയത്. വർഗീയ ശക്തികൾ അഴിച്ചുവിട്ട പ്രചാരണത്തിന് മുന്നിൽ കമീഷൻ സ്വമേധയാ കീഴടങ്ങി. രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങളോടും ഉത്തരവാദിത്വം കാട്ടേണ്ട കേന്ദ്രസർക്കാർ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പദവി റദ്ദാക്കിയതെന്ന് വിശദീകരിക്കണം. പഠനം പ്രതിസന്ധിയിലായ വിദ്യാർഥികളുടെ ഭാവി എങ്ങനെയാണ് സംരക്ഷിക്കാൻ പോകുന്നതെന്നും പറയണം.
ഉടനടി സ്ഥാപനത്തിന്റെ പദവി പുന-ഃസ്ഥാപിക്കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments