print edition കൊൽക്കത്തയിൽ കൂറ്റന്‍ യുവജനറാലി

ഡിവെെഎഫ്ഐ കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ സംസാരിക്കുന്നു
ഗോപി
Published on Sep 21, 2026, 01:30 AM | 1 min read
കൊൽക്കത്ത: രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുമെന്ന പ്രഖ്യാപനമായി കൊൽക്കത്തയിൽ കൂറ്റന്‍ യുവജന റാലി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, വിദ്യാഭ്യാസം ഉറപ്പാക്കുക, സ്ഥിരം ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ഭഗത് സിംഗിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നൗജവാൻ ഭാരത് സഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഇൻക്വിലാബ്’ ജാഥയ്‌ക്ക് സമാപനംകുറിച്ചാണ് റാലി നടത്തിയത്.
ധർമതലയിൽ നടന്ന റാലിയിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് അയനാങ്ഷു സർക്കാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി ധ്രുവജ്യോതി സാഹ, ആവാസ് റോയ് ചൗധരി, മീനാക്ഷി മുഖർജി എന്നിവർ സംസാരിച്ചു.
സെപ്തംബർ 12ന് ബർധമാൻ ജില്ലയിൽ നൗജവാൻ ഭാരത് സഭയുടെ പ്രവർത്തകനായിരുന്ന ബതുകേശ്വർ ദത്തയുടെ വസതിയിൽനിന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ധ്രുവജ്യോതി സാഹയുടെ നേതൃത്വത്തിൽ ഇൻക്വിലാബ് ജാഥ ആരംഭിച്ചത്. വിവിധ ജില്ലകളിലായി പതിനായിങ്ങളുമായി സംവദിച്ചശേഷമാണ് ജാഥ സമാപിച്ചത്.







0 comments