ad
Deshabhimani

print edition ബിജെപി കെട്ടിപ്പൊക്കിയ ധാർഷ്‌ട്യത്തിന്റെ കോട്ടകൾക്ക് രാജ്യതലസ്ഥാനം നൽകിയ കനത്ത പ്രഹരത്തില്‍ മോദി വിറച്ചു

ബാരിക്കേ‍ഡുകള്‍ മറികടന്ന് പാര്‍ലമെന്റിനുമുന്നിലെത്തിയ വിദ്യാര്‍‌ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍

ബാരിക്കേ‍ഡുകള്‍ മറികടന്ന് പാര്‍ലമെന്റിനുമുന്നിലെത്തിയ വിദ്യാര്‍‌ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചപ്പോള്‍ ചിത്രം - പി വി സുജിത്

avatar
എം അഖിൽ

Published on Jul 21, 2026, 12:52 AM | 2 min read

ന്യൂഡൽഹി: പശ്ചിമബംഗാളിൽ കുതന്ത്രങ്ങളിലൂടെ നേടിയ തെരഞ്ഞടുപ്പ്‌ വിജയലഹരിയിൽ ബിജെപി കെട്ടിപ്പൊക്കിയ ധാർഷ്‌ട്യത്തിന്റെ കോട്ടകൾക്ക് രാജ്യതലസ്ഥാനം നൽകിയ കനത്ത പ്രഹരമാണ്‌ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ അരങ്ങേറിയ മഹാപ്രക്ഷോഭം. വനിതാസംവരണവും മണ്ഡലപുനഃനിർണയവും ഉൾപ്പെടെയുള്ള നിർണായക ബില്ലുകൾ ജനാധിപത്യവിരുദ്ധമായി പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ ഒരുക്കുമ്പോഴാണ് അധികാരികളുടെ മൂക്കിനുതാഴെ ആ ഇടിമുഴക്കമുണ്ടായത്‌. കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തലുകളെ വെല്ലുവിളിച്ച്‌, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയബോധ്യവുമായി ലക്ഷക്കണക്കിന് വിദ്യാർഥികളും യുവജനങ്ങളുമാണ് പാർലമെന്റിലേക്ക് ഇരച്ചെത്തിയത്‌. സമാനതകളില്ലാത്ത യുവജനപ്രക്ഷോഭവും അതിനെ അടിച്ചമർത്താനുള്ള ഡൽഹി പൊലീസിന്റെയും അർധസേനാവിഭാഗങ്ങളുടെയും അസാധാരണ ബലപ്രയോഗവും ദേശീയ, അന്തർദേശീയ തലത്തിൽ ചർച്ചാവിഷയമായതോടെ കേന്ദ്രസർക്കാരും ബിജെപിയും നാണംകെട്ടു.


നിരവധി മത്സരപ്പരീക്ഷകൾ അട്ടിമറിക്കുന്ന തരത്തിലുള്ള ആസൂത്രിതമായ ചോദ്യപേപ്പർ ചോർച്ചകളും മറ്റ്‌ ഗുരുതരക്രമക്കേടുകളും വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും സൃഷ്ടിച്ച രോഷമാണ് ജന്തർമന്തറിലും പാർലമെന്റ്‌ കവാടത്തിലും അലയടിച്ചത്‌. നീറ്റ്‌ ചോർച്ചയിൽ മനംനൊന്ത്‌ 30 ഓളം വിദ്യാർഥികളാണ്‌ രാജ്യത്ത് ജീവനൊടുക്കിയത്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും വലിയ പ്രക്ഷോഭം തുടങ്ങിയത്‌. ദേശീയ പതാകയുടെ തണലിൽ ഗാന്ധിയുടെയും അംബേദ്‌ക്കറുടെയും ആദർശങ്ങളുടെ കരുത്തിൽ അണിനിരന്ന പ്രക്ഷോഭം ചുരുങ്ങിയ ദിവസങ്ങൾകൊണ്ട്‌ വലിയ പിന്തുണ ആർജിച്ചു. സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം കൂടിയായതോടെ പ്രക്ഷോഭം ദേശീയ, അന്തർദേശീയ തലങ്ങളിൽ ചർച്ചയായി. പതിവുപോലെ ‘രാജ്യവിരുദ്ധ ശക്തി’കളുടെ സഹായത്തോടെയുള്ള പ്രതിഷേധമെന്ന പ്രചരണമാണ്‌ ബിജെപിയും കേന്ദ്രമന്ത്രിമാരും നടത്തിയത്‌. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷകണക്കിന്‌ യുവജനങ്ങൾ ഇരച്ചെത്തിയതോടെ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ‘പതിവ്‌ കലാപരിപാടി’ പൊളിഞ്ഞു.


മോദിഭരണത്തിന് കീഴിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കുതിച്ചുയരുന്ന തൊഴിലില്ലായ്മ. പ്രത്യേകിച്ച് 15 മുതൽ 29 വയസ്സ് വരെയുള്ള യുവജനങ്ങളിൽ. തുച്ഛമായ വേതനവും പരിതാപകരമായ തൊഴിൽ സാഹചര്യങ്ങളും ചോദ്യം ചെയ്ത് അടുത്തിടെ ഡൽഹി -എൻസിആർ മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.



പ്രധാനമന്ത്രി 
‘മുങ്ങി’


വിദ്യാർഥികളുടെ മാർച്ച്‌ പാർലമെന്റ്‌ ലക്ഷ്യമാക്കി നീങ്ങവേ പ്രധാനമന്ത്രി നരേന്ദ്രമോദി തിടുക്കത്തിൽ പാർലമെന്റ്‌ മന്ദിരം വിട്ടു. പ്രക്ഷോഭകർ പാർലമെന്റ്‌ മന്ദിരത്തിലേയ്‌ക്ക്‌ കയറുമെന്ന പ്രതീതി സൃഷ്‌ടിക്കപ്പെട്ടതോടെ മോദിയുടെ വാഹനവ്യൂഹം തിടക്കപ്പെട്ട്‌ പുറത്തേക്ക്‌ പോകുന്ന ദൃശ്യം പ്രചരിക്കുന്നുണ്ട്‌. പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയതാണോയെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിട്ടില്ല.

വാഹനവ്യൂഹം പുറത്തിറങ്ങിയതിന്‌ പിന്നാലെ ഗേറ്റുകൾ അടച്ചുപൂട്ടിയ സുരക്ഷസേനകൾ വെടിവെയ്‌പ്പിന്‌ സജ്ജമായി നിലയുറപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home