ad
Deshabhimani

ഡൽഹിയിൽ തൊഴിലാളി ലയങ്ങൾക്ക് തീപിടിച്ചു; ഇരുന്നൂറോളം ഷെഡുകൾ കത്തിയമർന്നു

Fire and Rescue

Representative Image

വെബ് ഡെസ്ക്

Published on Jun 24, 2026, 07:42 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ ഉദ്യോഗ് ഭവന് സമീപമുള്ള തൊഴിലാളികളുടെ ലയങ്ങളിൽ വൻ തീപിടിത്തം. അപകടത്തിൽ ഇരുന്നൂറോളം ഷെഡുകൾ പൂർണമായി കത്തിയമർന്നു.


ബുധൻ പുലർച്ചെ 3.02-നാണ് ഉദ്യോഗ് ഭവന് സമീപമുള്ള തൊഴിലാളി ലയങ്ങൾക്ക് അടുത്തുള്ള ഇലക്ട്രിക് പാനലിൽ തീപിടിച്ചതായി അ​ഗ്നിരക്ഷാസേനയ്ക്ക് ഫോൺ സന്ദേശം ലഭിക്കുന്നത്. വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്ന, ടിൻ ഷെഡുകൊണ്ടുള്ള മുറികളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.


ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. 19 അഗ്നിശമന വാഹനങ്ങളാണ് രംഗത്തിറക്കിയത്. പുലർച്ചെ 5.30-ഓടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.


അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home