ad
Deshabhimani

പോക്‌സോ കേസ്‌ പ്രതിക്ക് 40വർഷം കഠിനതടവ്

jail new
വെബ് ഡെസ്ക്

Published on Jun 24, 2026, 08:15 AM | 1 min read

കരുനാഗപ്പള്ളി : പോക്‌സോ കേസിൽ പ്രതിക്ക് 40വർഷം കഠിനതടവും 40,000രൂപ പിഴയും ശിക്ഷ വിധിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര മനീഷ് ഭവനത്തിൽ ശശിധരൻപിള്ള (65)യെയാണ് കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജ് രാജീവൻ വാചാലിൽ ശിക്ഷിച്ചത്‌.

2025ൽ ആണ്‌ കേസിനാസ്‌പദമായ സംഭവം. ഒമ്പത്‌ വയസ്സുള്ള പെൺകുട്ടിയെ പ്രതി താമസിച്ചിരുന്ന വീടിന്റെ അടുക്കളയിലും സിറ്റൗട്ടിലുമെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.


ചവറ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എം ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ സി പ്രേംചന്ദ്രൻ ഹാജരായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home