പോക്സോ കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ആലപ്പുഴ : പത്തുവയസ് പ്രായമായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുവഴി വാർഡിൽ വാടകയ്ക്ക് താമസിച്ചുവരുന്ന കാഞ്ഞിരംചിറ വാർഡിൽ റെയിൽവേ ട്രാക്കിന് സമീപം കൈതവളപ്പിൽ സ്വദേശി കെ ജെ ജേക്കബ് (ബിനു ജേക്കബ്ബ് -50) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരം ചിറവാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ആലപ്പുഴ നോർത്ത് സ്റ്റേഷൻ എസ്എച്ച്ഒ എ ജെ അരുൺ, എസ്‌ഐ, പി എസ് സജീവ്, എഎസ്ഐമാരായ ഹാഷിർ, ശ്രീരേഖ, സുമേഷ്, സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സിപിഒ മാരായ വിപിൻ ദാസ്, സുജിത്ത്, ചരൺ ചന്ദ്രൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments