ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വന്‍ തീപിടിത്തം

ന്യൂഡൽഹി : ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്മെന്റിലാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്. ആളപായമില്ലെന്നാണ് വിവരം. വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് മുകളിലത്തെ നിലകളിലേക്ക് തീപടർന്നു. മുകൾ നിലയുടെ ചില ഭാഗങ്ങൾ പൂർണമായി കത്തിനശിച്ചു. ചില വാഹനങ്ങളും കത്തി നശിച്ചു. കെട്ടിടത്തിൽ അധികം ആളുണ്ടായിരുന്നില്ലെന്നാണ് വിവരം. ഉണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയതായി പൊലീസ് പറഞ്ഞു.










0 comments