ആന്ധ്രയിൽ പടക്കനിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ വൻ നാശനഷ്ടം; ആറ് പേർക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശ്: പടക്കനിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ ആറ് മരണം. ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റായവാരത്തെ ഗണപതി ഗ്രാൻഡ് പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായി. സംഭവം നടക്കുമ്പോൾ 40 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്.
ഫാക്ടറിയുടെ മതിൽ തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തുടർചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമന സേനാ അംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.
ഫാക്ടറിയിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ ജാഗ്രതയോടെ കൈകാര്യം ചെയ്തില്ല എന്നതാണ് അപകടകരണമായി മനസിലാക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി അനിത പറഞ്ഞു.










0 comments