വിളമ്പിയ ചിക്കൻ ബിരിയാണിയിൽ 'ലെഗ് പീസ് ഇല്ല'; വിവാഹ പന്തലിൽ കൂട്ടയടി

വിവാഹ പന്തലില്‍ നടന്ന തമ്മില്‍ തല്ലിന്‍റെ ദൃശ്യങ്ങളില്‍ നിന്ന് പകര്‍ത്തിയത്
ലഖ്നൗ: വിവാഹസത്കാരത്തിനിടെ ചിക്കൻ ലെഗ് പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹ പന്തലിൽ കൂട്ടയടി. ഉത്തർപ്രദേശിലെ അംറോഹയിലാണ് ദാരുണ സംഭവം. വരന്റെ കുടുംബമാണ് സംഘർഷത്തിന് തുടക്കമിട്ടത്. തമ്മിൽ തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചിലർ മേശപ്പുറത്ത് കയറി വലിയ ബിരിയാണി പാത്രങ്ങളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗങ്ങൾ കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിവാഹസത്കാരത്തിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ കൂട്ടർ ബഹളമുണ്ടാക്കി.
രംഗം വഷളാവുന്നത് കണ്ട് വധുവിന്റെ കൂട്ടരും ഇടപെട്ടു. ഇതോടെ വാക്കുതർക്കം കയ്യാങ്കളിയിലേയ്ക്ക് എത്തി. വരനൊപ്പം എത്തിയവർ വിവാഹസത്കാരം നടക്കുന്നയിടത്തെ കസേരകളും മേശകളും തല്ലി തകർത്തു. ഒടുവിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.










0 comments