ad
Deshabhimani

print edition മണിപ്പുർ കലാപം: സിബിഐ രണ്ടാഴ്‌ചയ്‌ക്കകം തൽസ്ഥിതി റിപ്പോർട്ട്‌ 
നൽകണം

Manipur.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 12:00 AM | 1 min read

ന്യൂഡൽഹി: മണിപ്പുർ കലാപത്തിലെ അക്രമങ്ങൾ സംബന്ധിച്ച കേസുകളുടെ തൽസ്ഥിതി റിപ്പോർട്ട്‌ സിബിഐ രണ്ടാഴ്‌ചക്കകം സമർപ്പിക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. അന്വേഷണത്തിൽ സിബിഐ വീഴ്‌ചവരുത്തുന്നുവെന്ന്‌ ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.


അതിനിടെ കേസുകളുടെ മേൽനോട്ടം മണിപ്പുർ, ഗുവാഹത്തി ഹൈക്കോടതികൾക്ക്‌ സംയുക്തമായി കൈമാറമെന്ന നിരീക്ഷണവും കോടതി നടത്തി. ഇ‍ൗ വർഷം ജനുവരിയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ കുറ്റപത്രം സമർപ്പിച്ചതുപോലും സിബിഐ അറിയിച്ചിട്ടില്ലെന്ന്‌ അഭിഭാഷക വൃന്ദ ഗ്രോവർ അറിയിച്ചു.


കേസുകളിൽ സിബിഐ ഉദ്യാഗസ്ഥർ ഹാജരാകുന്നില്ലെന്നും അവർ പറഞ്ഞു. അസമിൽ നടക്കുന്ന വിചാരണയിൽ ഇരകളും ബന്ധുക്കളും വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ മൊഴി നൽകുന്നത്‌. 26ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home