ad
Deshabhimani

മണിപ്പൂരിൽ വീണ്ടും സംഘർഷം; പന്തം കൊളുത്തി പ്രകടനത്തിന് നേരെ പൊലീസ് നടപടി, പ്രതിഷേധം ഇരമ്പുന്നു

Manipur.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 04:37 PM | 1 min read

ഇംഫാൽ: സമാധാനം അകന്നുനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധക്കാർ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന് നേരെ പൊലീസ് നടപടിയുണ്ടായതോടെ മേഖല യുദ്ധക്കളമായി. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയതോടെ നിരവധി പേർക്ക് പരിക്കേറ്റു.


സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചയിലും പ്രതിഷേധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.


സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മണിപ്പൂരിലെ സങ്കീർണ്ണമായ സാഹചര്യം പരിഗണിച്ച് ഇംഫാൽ താഴ്‌വരയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.


പ്രതിഷേധക്കാർക്കെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിലും പ്രക്ഷോഭം തുടരാനാണ് വിവിധ സംഘടനകളുടെ തീരുമാനം. മാസങ്ങളായി തുടരുന്ന അശാന്തിക്ക് അറുതി വരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home