print edition മണിപ്പുരിൽ 31 ബന്ദികളെ മോചിപ്പിച്ചു

പ്രതീകാത്മക ചിത്രം
ഇംഫാൽ : മണിപ്പുരിലെ കാങ്‌പോക്പി, സേനാപതി ജില്ലകളിൽ സായുധ സംഘങ്ങൾ ബന്ദികളാക്കിയ കുക്കി, നാഗ വിഭാഗങ്ങളിൽപ്പെട്ട 38 പേരിൽ 31 പേരെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഏഴ് പേർ ബന്ദികളായി തുടരുന്നു. ബുധനാഴ്ച കാങ്‌പോക്പിയിൽ മൂന്ന് ക്രൈസ്‍തവ നേതാക്കളെ വെടിവച്ചുകൊന്നിരുന്നു. പിന്നാലെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. കൊൻസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗാ സ്ത്രീകളെ മഖാൻ ഗ്രാമത്തിൽ വച്ച് മോചിപ്പിച്ചതായും സേനാപതി ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട നാല് പുരുഷന്മാരെയും പത്ത് സ്ത്രീകളെയും വ്യാഴാഴ്ച രാത്രി വൈകി സുരക്ഷാ സേനയ്ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.










0 comments