ad
Deshabhimani

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട; 327 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ARRESTED WITH GANJA

photo credit: Bharat Samachar via X

വെബ് ഡെസ്ക്

Published on Apr 26, 2026, 03:26 PM | 1 min read

ലക്നൗ : ഇന്ത്യ-നേപ്പാൾ അതിർത്തിയായ യുപിയിലെ മഹാരാജ്ഗഞ്ചിൽ 327 കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. സശസ്ത്ര സീമ ബൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിന് 20 കോടി രൂപയോളം വില വരും.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബീഹാറിലെ ഗോപാൽപൂർ സ്വദേശിയായ രൺജീത് ഗിരിയെ അറസ്റ്റ് ചെയ്തതെന്ന് എസ്എസ്ബി അസിസ്റ്റന്റ് കമാൻഡന്റ് ദിനേശ് ചന്ദ്ര ബിശ്വാസ് പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയതായും ബിശ്വാസ് പറഞ്ഞു. സംഘത്തിലെ മറ്റൊരാൾ രക്ഷപ്പെട്ടു. ഉയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


രൺജീത് ​ഗിരി പ്രദേശത്ത് വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. നേപ്പാളിൽ നിന്ന് മയക്കുമരുന്ന് ട്രക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home