Deshabhimani

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; യുവതിയുടെ ഫ്ലാറ്റിന് തീയിട്ട് യുവാവ്

flat
വെബ് ഡെസ്ക്

Published on Nov 22, 2026, 02:47 PM | 1 min read

ഡോംബ്വിലി : ഏഴ് വർഷത്തെ പ്രണയബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായി യുവതിയുടെ ഫ്ലാറ്റിന് തീവെച്ച് യുവാവ്. യുവതി താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാതിലിനുമുന്നിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.


വീടിനുള്ളിലേക്ക് തീ അധികം പടർന്നുപിടിക്കുന്നതിന് മുൻപ് യുവതിയുടെ മാതാപിതാക്കൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പ്രതിയായ ദിപേശ് രസ്തോ​ഗിയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി രസ്തോ​ഗിയും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു.
എന്നാൽ ഇനി തനിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നറിയിച്ച യുവതി രസ്തോ​ഗിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് രക്ഷിതാക്കൊളുമൊത്ത് താമസിക്കുന്ന ഫ്ലാറ്റിന് തീയിടാൻ തീരുമാനിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും നവംബർ 24 വരെ പ്രതിയെ കസ്റ്റഡിയിൽ വെക്കുമെന്നും പൊലീസ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home