Deshabhimani

സൗരവ് ദാസിനെ വിമാനത്താവളത്തിൽ തടഞ്ഞു: നടപടി ഓക്സ്ഫഡിൽ ജന്തര്‍മന്തര്‍ പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കാൻ പോകുന്നതിനിടെ

saurav das
വെബ് ഡെസ്ക്

Published on Nov 24, 2026, 10:50 AM | 1 min read

ന്യൂഡൽഹി:യുവജന പ്രക്ഷോഭങ്ങളെ കുറിച്ച് ലണ്ടനിലെ ഓക്സ്ഫഡ് സര്‍വകലാശായിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ട കോക്രോച്ച് ജനതാ പാര്‍ടി സഹ കൺവീനറുടെ യാത്ര തടഞ്ഞു. വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്ക് തുടര്‍ച്ചയായാണ് യാത്രാ വിലക്ക്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തന്റെ പാസ്പോർട് ബ്ലോക് ചെയ്തതായി അറിയിച്ചാണ് യാത്ര വിലക്കിയതെന്ന് പിന്നീട് സൗരവ് ദാസം എക്സിൽ കുറിച്ചു.


ഓക്സ്ഫഡ്, കേംബ്രിഡ്ജ്, എൽഎസ്ഇ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാര്‍ഥികള്‍ ഒരുക്കിയ പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. രാജ്യത്തെ വിദ്യാസമ്പന്നരായ യുവാക്കള്‍ ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ പോയി ബൗദ്ധികമായ ചർച്ചകളിൽ ഏർപ്പെടുന്നതിനെ സർക്കാർ ഭയപ്പെടുകയാണ് എന്ന് സൗരവ് ദാസ് പ്രതികരിച്ചു.


താൻ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കിൽ രാജ്യത്തെ ബാങ്കുകള്‍ കൊള്ളയടിച്ച് രക്ഷപെടാൻ സാധിക്കുമായിരുന്നു എന്നും പരഹിസിച്ചു. വിദ്യാസമ്പന്നരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു. എന്നാൽ ഇത്തരം ഭീഷണികളിൽ വീഴില്ലെന്നും ഇരുവരും പ്രതികരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home