ad
Deshabhimani

വേഗത കുറയ്ക്കാൻ ഉപദേശിച്ചു, ചീറിപ്പാഞ്ഞെത്തിയ ആഡംബര കാർ വഴിയാത്രക്കാരുടെ മേലേയ്ക്ക് ഓടിച്ച് കയറ്റി; യുവാവിന് ദാരുണാന്ത്യം

accident

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 04, 2026, 10:21 AM | 1 min read

കർണാടക: അമിത വേ​ഗത്തിൽ പോയ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. 22കാരനായ മനുവാണ് അപകടത്തിൽ മരിച്ചത്. കർണാടകയിലെ ഹോളേനരസിപുരയിലാണ് നടുക്കുന്ന സംഭവം. അമിത വേ​ഗത്തിൽ കാറോടിച്ച ഡ്രൈവറോട് സ്പീഡ് കുറച്ച് പോകാൻ പറഞ്ഞതാണ് അപകടത്തിന് കാരണമായത്. ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാൽ എന്നിവരാണ് ചീറിപ്പാഞ്ഞുപോയ കാർ ഡ്രൈവറോട് വേഗത കുറയ്ക്കാൻ പറഞ്ഞത്.


എന്നാൽ അത് ഇഷ്ടപ്പെടാത്ത ഡ്രൈവർ തിരിച്ചെത്തി റോഡരികിൽ നിന്നവരുടെ മേലേയ്ക്ക് ഡ്രൈവർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ 22കാരനായ മനു മരിച്ചു. കൂടെയുണ്ടായിരുന്ന അഭിഷേക്, രാകേഷ്, കുശാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവരെ ചികിത്സയ്ക്കായി ഹാസനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്.


ഹോളേനരസിപുര ടൗൺ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് ഹാസൻ ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത KA 01 MF 2883 എന്ന നമ്പറിലുള്ള ടൊയോറ്റ ഫോർച്യൂണറിലെത്തിയ യുവാവ് അപകടമുണ്ടായക്കിയത്. വേ​ഗത കുറയ്ക്കാൻ യുവാക്കൾ ഉപദേശിച്ചത് ഇഷ്ടപ്പെടാത്തതാണ് അപകടത്തിന് കാരണമായത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ ഒളിവിലാണ്. ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home